ഗുല്‍ബര്‍ഗ: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അശ്വതി റാഗിങ് പീഡനത്തിന് ഇരയായ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ഗുല്‍ബര്‍ഗയിലെ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. റാഗിങിന്റെ ഭാഗമായി മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലമായി വായില്‍ ടോയ്ലറ്റ് ക്ലീനര്‍ ഒഴിച്ചെന്നാണ് പരാതി.
അന്നനാളത്തിനും ആമാശയത്തിനും ഗുരുതര പൊള്ളലേറ്റ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തിരുന്നു. അശ്വതി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: