ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആഗസ്റ്റ് 12 വരെ നടക്കും. വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കാന്‍ ലക്ഷ്യമിടുന്ന ഏറ്റവും പ്രധാനപ്പെട്ട ബില്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) ബില്ലാണ്.
ജി.എസ്.ടി ബില്ലിന് ആവശ്യമായ പിന്തുണയുണ്ടെന്നും എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ കക്ഷികളേയും വിശ്വാസത്തിലെടുത്തും പിന്തുണ ഉറപ്പാക്കിയും ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ താല്പര്യപ്പെടുന്നതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പാര്‍ട്ടികളുമായും വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തയ്യാറാണ്.
അതേസമയം വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ജി.എസ്.ടി ബില്‍ പാസാക്കുമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: