അങ്കാര: തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളത്തിൽ 36 പേർ കൊല്ലപ്പെടാനുണ്ടായ ചാവേറാക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചാവേറുകളിലൊരാൾ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ത്ഥനെ വെടിവെച്ചിട്ടതിനു ശേഷം സ്വയം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് രഹസ്യ ക്യാമറയിൽ പതിഞ്ഞത്.
സ്ഫോടനത്തിനു ശേഷം സമീപത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ചിതറി ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. പല ഇന്റർനാഷണൽ മാധ്യമങ്ങളും വിമാനത്താവളത്തിലെ ദയനീയ ചിത്രങ്ങൾ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്.
മൂന്ന് ചാവേറുകൾ ഇസ്താംബുൾ വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും 140ഓളം പേർക്ക് ഗുരുതരമായി പരിക്കുമേറ്റിരുന്നു. ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://twitter.com/DefendingtheUSA/status/747920881842692097
പ്രതികരിക്കാൻ ഇവിടെ എഴുതുക: