സനാതന ധര്‍മ്മം

Wednesday 29 June 2016 7:01 pm IST

ഹിന്ദുമത്തെ സനാതന ധര്‍മ്മം എന്നുവിളിക്കുന്നത് എന്താണെന്ന് അറിയാമോ? ഹിന്ദുമതം ഏതുദേശത്തിനും കാലത്തിനും അനുയോജ്യമാണ്. സമസ്ത ലോകങ്ങളുടേയും ഉയര്‍ച്ചക്കുള്ള ശാശ്വത സത്യങ്ങളാണ് അത് പഠിപ്പിക്കുന്നത്. എല്ലാവരുടേയും ഉയര്‍ച്ചയാണ് ഹിന്ദു ധര്‍മ്മം ലക്ഷ്യംവയ്ക്കുന്നത്. അവിടെ വിഭാഗീയതയ്ക്കും സങ്കുചിതചിന്തയ്ക്കും സ്ഥാനമില്ല. 'അസതോ മാ സദ്ഗമയ'(അസത്തില്‍നിന്നും സത്തിലേയ്ക്ക് നയിക്കേണമേ), തമസോ മാ ജ്യോതിര്‍ഗമയ(അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേയ്ക്ക് നയിക്കേണമേ) മൃത്യോര്‍ മാ അമൃതം ഗമയ(മരണത്തില്‍നിന്ന് അമൃതത്ത്വത്തിലേയ്ക്ക് നയിക്കേണമേ) 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു'(സമസ്ത ലോകങ്ങള്‍ക്കും സുഖം ഭവിക്കട്ടേ) ഇതൊക്കെയാണ് ഋഷീശ്വരന്മാര്‍ ലോകത്തിന് നല്‍കിയിട്ടുള്ള മന്ത്രങ്ങള്‍. അവയില്‍ ആരേയും അന്യമായികാണുന്ന ചിന്തയുടെ കണികപോലും കാണാന്‍ കഴിയില്ല. നിസ്വാര്‍ത്ഥരായ ഋഷികള്‍ കാരുണ്യം കൊണ്ട് ലോകത്തിനൊന്നാകെ നല്‍കിയ അനശ്വര സമ്പത്താണ് സനാതന ധര്‍മ്മ തത്ത്വങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.