അര്ജുനന് ചോദിക്കുന്നു: പരന്റെ ധര്‍മ്മം-(ബ്രാഹ്മണന്ന് ക്ഷത്രിയന്റെ ധര്‍മ്മം) അതില്‍ അഭിരുചികണ്ടാല് മനസിലാക്കാം നരകം ഫലം കിട്ടാന്‍ കാരണമായ പാപംചെയ്യാന്‍ തുടങ്ങുകയാണെന്ന്. വാര്ഷ്ണേയോ(വൃഷ്ണിവംശത്തില്‍ പിറന്ന ഭഗവാനേ) ”യോ,മേ മതമിദം എന്ന്.
അങ്ങ് അരുളിചെയ്ത ഈശ്വരോപാസനാരൂപമായ കര്‍മ്മമാണ് ശ്രേയസ്കരമെന്ന് മനസിലാക്കിയ മനുഷ്യന് പരധര്മ്മംചെയ്യാന് ആരംഭിക്കുന്നത് ആരോനിര്ബന്ധിച്ചിട്ടാണെന്ന് തീര്‍ച്ചയാണ.് ”തയോര്‍ നവശമാഗച്ഛേല്” കാമം ക്രോധം മുതലായ ശത്രുക്കളുടെ കീഴില്‍ ഉള്‍പ്പെട്ടുപോകരുത്. എന്ന് അങ്ങ് പറഞ്ഞു.”പ്രകൃതേഃ ക്രിയമാണാനി ”എന്നശ്ലോകത്തില്‍ മനുഷ്യന്റെ പൂര്‍ണ ജന്മവാസന എന്ന പ്രകൃതി, ഭഗവാന് മായയുടെ മറ്റൊരു രൂപമാണെന്ന.്
പരമേശ്വരനേക്കാളും ബലവാനായ ഈ പ്രേരകന്‍ ആരാണ്? അതറിഞ്ഞാല്‍ മഹാപ്രയത്നംചെയ്ത് ആ ആളെ ജയിക്കാമായിരുന്നു.
ശ്രീ ശങ്കരാചാര്യര്‍ പറയുന്നത് ഒരുരാജാവ് തന്റെ ഭൃത്യനെ നിര്‍ബന്ധിച്ച് പ്രവര്ത്തിപ്പിക്കുന്നതുപോലെയാണ്. ആ ശത്രു മനുഷ്യനെ പാപംചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: