കൊച്ചി: പി. ഐ. ശങ്കരനാരായണന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഗീത പഠിക്കാം കുട്ടികളേ…’ കണ്ണമാലി ചിന്മയ വിദ്യാലയത്തില്‍ പ്രകാശനം ചെയ്തു. അഖിലഭാരത ഭാഗവത സമിതി അദ്ധ്യക്ഷന്‍ എം. കെ. കുട്ടപ്പമേനോന്‍ പൂജ പ്രതാപ് എന്ന വിദ്യാര്‍ത്ഥിനിക്കു പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കിയായിരുന്നു പ്രകാശനം.
ചിന്മയ വിദ്യാലയത്തിലെ വായന വാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ശങ്കര നാരായണന് മുഖ്യാതിഥിയായിരുന്നു. കലുഷമായി വരുന്ന ഇക്കാലത്ത് സാംസ്കാരിക മൂല്യങ്ങളുള്ള ഗ്രന്ഥങ്ങളുടെ വിപുലമായ വായന അനിവാര്യമാണെന്നും അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ ഇതിനായി പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.
രാജേഷ് പട്ടേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ആശാ രാധാകൃഷ്ണന്, ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: