ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം

Thursday 30 June 2016 10:46 am IST

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്തസംഗീതോത്സവം ഒക്‌ടോബര്‍ രണ്ടു മുതല്‍ 11 വരെ നടക്കും. രണ്ടിന് രാവിലെ എട്ടിന് സംഗീതാര്‍ച്ചന ആരംഭിക്കും. സംഗീതാരാധനക്കു പുറമെ നൃത്തം, ഡാന്‍സ്, കഥകളി, ഓട്ടന്‍തുള്ളല്‍, ചാകൃാര്‍കൂത്ത്, പാഠകം, ഉപകരണ സംഗീതം തുടങ്ങി മറ്റു ക്ഷേത്ര കലകളും അവതരിപ്പിക്കാവുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം കേരളത്തിനകത്തും പുറത്തും നിന്നുളള പ്രഗത്ഭരായ സംഗീതജ്ഞരുടെയും ക്ഷേത്രാചാര കലാകാരന്മാരുടെയും കലോപാസനയും ദീപാരാധനയക്കുശേഷം നൃത്തപരിപാടിയും ഉണ്ടായിരിക്കും. വിജയദശമി ദിവസമായ ഒക്‌ടോബര്‍ 11ന് രാവിലെ മുതല്‍ വിദ്യാരംഭം നടക്കും. സംഗീത അര്‍ച്ചനയിലും നൃത്തപരിപാടികളിലും മറ്റ് ക്ഷോത്രാചാരകലകളിലും പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ക്ഷേത്രം ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ട് പേരുകള്‍ ആഗസ്റ്റ് 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അറിയിച്ചു. ഫോണ്‍: 04772213550, 9447104242.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.