കോട്ടയം: ഗോവയില്‍ നടക്കുന്ന ഫോഴ്സ് ഗൂര്‍ഖ ആര്‍എഫ്സി ഇന്ത്യ റാലിയില്‍ കേരളത്തിലെ കെടിഎം ജീപ്പേഴ്സില് നിന്നുള്ള നാലുടീമുകള്‍ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും കടുപ്പമേറിയതും പ്രഥമ അന്താരാഷ്ട്ര ഓഫ്റോഡ് മോട്ടോര്‍ റാലിയുമാണ് ആര്‍എഫ്സി ഇന്ത്യ. പ്രശസ്തമായ റെയിന്‍ ഫോറസ്റ്റ് ചാലഞ്ച് ഓഫ് മലേഷ്യയുടെ ഇന്ത്യന്‍ പതിപ്പാണ് ഇത്. അതി ദുര്‍ഘടമായ വഴികളിലൂടെയായിരിക്കും റാലി കടന്നുപോവുക.
സാം കുര്യന് കാരിക്കല്‍- കുര്യന് കുര്യന്, രാജു പോള്‍- കെവിന്, ആനന്ദ് മാഞ്ഞൂരാന്- ജോര്‍ജ് വര്‍ഗ്ഗീസ്, എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ടീമംഗങ്ങള്‍. ഗോവയില്‍ ജൂലൈ 22 മുതല്‍ 29 വരെയാണ് റാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: