അക്കരെ ജലസംഭരണം, ഇക്കരെ മീന്‍ പിടുത്തം

Wednesday 29 June 2016 8:49 pm IST

പുല്‍പ്പളളി : മഴ വയനട്ടില്‍, ജലസംഭരണം കര്‍ണാടക യില്‍. കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടില്‍ ലഭിച്ച കനത്തമഴയോടെ കബനിയുടെ കര്‍ണ്ണാടകാതീരത്ത് മഴവെളളം പരമാവധി സംഭരിക്കാനുളള തിരക്കിലാണ് കര്‍ണാട ക. എന്നാല്‍ മറുകരയില്‍ തോട്ട പൊട്ടിച്ചും വലവിരിച്ചും മീന്‍ പിടിക്കുന്ന തിരക്കിലാണ് മലയാളികള്‍. തോട്ടപൊട്ടിക്കല്‍ വ്യാപകമായതോടെ വന്‍ തോതില്‍ പുഴ മല്‍സ്യങ്ങളും ചത്തുപൊങ്ങുന്നുണ്ട്. ചെമ്പല്ലി, ബങ്കാര, റോഗ്, കട്‌ല, മുഷി തുടങ്ങിയ ഇനങ്ങളാണ് ഇവിടെ ലഭിക്കുന്നത്. മുഷി ഒഴികെയുളള ഇനങ്ങള്‍ക്ക് കിലോ ഒന്നിന് 150-180 രൂപ വരെയാണ് പുഴക്കരയിലെ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.