ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയിലെ താല്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. സാങ്കേതിക നടപടിക്രമം മാത്രമെന്ന് അധികൃതര്‍. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ജോലി ചെയ്യന്ന 20 പേരെയാണ് പിരിച്ചുവിട്ട് ഇന്നലെ ഉത്തരവിറങ്ങിയത്.
റേഡിയോഗ്രാഫര്‍, ഇ.സി.ജി ടെക്നീഷ്യന്, ആംബുലന്‍സ് ്രൈഡവര്‍മാര്‍, ഇലക്ട്രീഷ്യന്, ഓഫിസ് അറ്റന്‍ഡന്റ്, ക്ലീനിങ് ജീവനക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, പവര്‍ ലോണ്ട്രി ഓപ്പറേറ്റര്‍ എന്നീ വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിട്ടത്.
ആശുപത്രി സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ വിജ്ഞാപനമിറങ്ങി പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ ഇത്തരം നടപടി പാടില്ലെന്നാണ് ജീവനക്കാരുടെ വാദം. സാങ്കേതികമായ നടപടിക്രമമാണിതെന്നും ആരെയും പിരിച്ചുവിടില്ലെന്നും നഗരസഭ ചെയര്മാന് ഐസക് മാടവന പറഞ്ഞു. ആശുപത്രി വികസന സമിതിയുടെ തീരുമാനപ്രകാരം ഇവരുടെ ദിവസവേതനത്തില്‍ വര്‍ധന വരുത്തുന്നതിന് കരാര്‍ പുതുക്കുന്നതിനായി ഓഡിറ്റ് വിഭാഗത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: