ന്യൂദല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാര്‍ കത്തിച്ച ഹിന്ദു മഹാസഭ മേധാവി സ്വാമി ചക്രപാണിയെ വധിക്കുമെന്ന് ഭീഷണി. ദാവൂദ് ഉപയോഗിച്ചിരുന്ന കാര്‍ കത്തിച്ചതിനെ തുടര്‍ന്ന് ഡി കമ്പനിയാണ് വധ ഭീഷണിക്കു പിന്നില്‍.
ഇതിനെ തുടര്‍ന്ന് ചക്രപാണിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ കത്തിച്ചതിനെ തുടര്‍ന്ന് വധഭീഷണിയുള്ളതായി ചക്രപാണി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് ദാവൂദ് ഉപയോഗിച്ചകാര് ചക്രപാണി ലേലത്തില്‍ വാങ്ങിയത്. അതിനുശേഷം ഗാസിയാബാദില്‍ പരസ്യമായി കാര്‍ കത്തിച്ചുകളയുകയായിരുന്നു. അതേസമയം ഇസഡ് കാറ്റഗറി സുരക്ഷാ ചക്രപാണി നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: