സിപിഎം അക്രമത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തി

Wednesday 29 June 2016 9:20 pm IST

വൈക്കം: സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ വൈക്കത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു. പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ നഗരത്തില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.മനു, ബിജെപി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് സി.എസ്. നാരായണന്‍കുട്ടി, കെ.ആര്‍. രാജേഷ്, എം.വി. സനല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈക്കം സ്വദേശികളായ സൗരവ്, ഷാരോണ്‍ എന്നിവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് പോളേശ്ശേരി കളത്തില്‍ റെഡ് എന്നുവിളിക്കുന്ന ഗോഗുല്‍ ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവര്‍ക്കും ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് തലക്ക് പൊട്ടലുണ്ട്. ഇവര്‍ വൈക്കം ഗവ.ആശ്രുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവര്‍ വൈക്കം താലൂക്ക് ആശുപത്രില്‍ നിന്നും വരുന്നവഴി പ്രൈവെറ്റ് ബസ്റ്റാന്റില്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് പോളേശ്ശേരി കളത്തില്‍ ഗോഗുല്‍ ഹരിയുടെ പേരില്‍ വൈക്കം പോലീസ് സ്റ്റേഷനില്‍ നിരവധി കേസ്സുകളുണ്ടെങ്കിലും പ്രതിയെ പിടികൂടാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.