ഹൈദരാബാദ്: അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന സംഘത്തെ ഹൈദരാബാദില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തു. പതിനൊന്ന് പേരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്.
ഹൈദരാബാദ് പോലീസിന്റെയും തെലങ്കാന ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സഹായത്തോടെയാണ് ബുധനാഴ്ച്ച രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയിഡുകള്‍ നടത്തിയത്. റെയ്ഡില്‍ 15 ലക്ഷം രൂപയോളം വരുന്ന ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി.
കസ്റ്റഡിയിലെടുത്തവര്‍ക്ക് സിറിയന്‍ ബന്ധങ്ങളുണ്ടായിരുന്നുവെന്നും അന്വേഷണങ്ങള്‍ തുടരുമെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജനുവരിയില്‍ ഐഎസുമായി ബന്ധമുള്ള 14 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
36 പേരോളം കൊല്ലപ്പെട്ട തുര്‍ക്കിയിലെ ഇസ്താബൂളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നഗരത്തില്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: