കോട്ടയം: അഖിലകേരള തന്ത്രിസമാജം ദക്ഷിണ മേഖലാ ഘടകം പുറത്തിറക്കുന്ന കൊല്ലവര്‍ഷം ഡയറിയുടെ പ്രകാശനം നടന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ പാര്‍വ്വതീഭായി തമ്പുരാട്ടി താന്ത്രിക കുലപതി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരിക്ക് ആദ്യപ്രതി നല്‍കിയായിരുന്നു പ്രകാശനം നിര്‍വ്വഹിച്ചത്. മലയാള വര്‍ഷവും പഞ്ചാംഗ വിവരങ്ങളും അടങ്ങിയതാണ് ഡയറി. കേന്ദ്രകമ്മിറ്റി സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണന് നമ്പൂതിരി, ദക്ഷിണമേഖലാ സെക്രട്ടറി സൂര്യകാലടി പരമേശ്വരന് ഭട്ടതിരിപ്പാട്, വൈസ് പ്രസിഡന്റ് പുറപ്പേര് വാസുദേവന്‍ നമ്പൂതിരി, പറവൂര്‍ രഞ്ജിത്ത് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: