കണ്ണൂര്‍: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ സമൂഹത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഇടപെടലുകളും പ്രവര്‍ത്തനങ്ങളും നടത്തണമെന്നും രാജ്യത്തെ മാറിയ സാഹചര്യം ഉപയോഗപ്പെടുത്താനും രാഷ്ട്ര സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും തയ്യാറാകണമെന്നും ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് പറഞ്ഞു. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന നേതൃത്വ പഠന ശിബിരം ചാലാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ പെന്‍ഷനേഴ്സ് സംഘ് പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം. രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ സമൂഹത്തെയൊന്നാകെ ഭാഗഭാക്കാക്കുക എന്നതായിരിക്കണം പ്രവര്‍ത്തകരുടെ ലക്ഷ്യം. രാഷ്ട്രത്തിന്റെ ദേശീയത സംരക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം സാമൂഹ്യപ്രവര്‍ത്തനം. ദേശീയ പ്രസ്ഥാനങ്ങള്‍ രാജ്യത്തെ രാജനൈതിക രംഗത്തെത്തിച്ചേര്ന്നതോടെ ഭാരതത്തിന്റെ ശബ്ദം ലോകത്താകമാനം എത്തിക്കഴിഞ്ഞു.
ഭാരതത്തിന്റെ ശബ്ദം ലോകം കാതോര്‍ക്കുകയാണ്. ജഗദ് ഗുരുവായിരുന്ന ഭാരതമാതാവിനെ ആ സ്ഥാനത്തെത്തിക്കാനുള്ള ശ്രമം രാജ്യത്തുടനീളം അനസ്യൂതം നടക്കുകയാണ്. കേരളത്തിലും ദേശീയ പ്രസ്ഥാനങ്ങളുടെ സ്വാധീനവലയം വികസിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭയില്‍പ്പോലും ആ ശബ്ദം എത്തിക്കഴിഞ്ഞു. സംഘാദര്‍ശത്തിന്റെ മഹത്വമാണ് രാജനൈതിക രംഗത്തുണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ക്ക് നിദാനം. ഇനിയും ഒരുപടി മുന്നോട്ട് പോകേണ്ടതുണ്ട്.
അതിനായി പ്രവര്‍ത്തിക്കാന്‍ പെന്‍ഷനേഴ്സ് സംഘ് പ്രവര്‍ത്തകര്‍ സജ്ജമാകണം. വീക്ഷണവും ആശയത്തോടുള്ള ദൃഡതയും പ്രതിബദ്ധതയും ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണം. അങ്ങിനെയായാല്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് സമ്പൂര്‍ണ വിജയമുണ്ടാക്കിയെടുക്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡണ്ട് പി.പ്രഭാകരന് നായര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് കേണല്‍ എന്‍.എ. രാധാകൃഷ്ണന് സ്വാഗതവും സംസ്ഥാന ജോയന്റ് സെക്രട്ടറി എം.കെ.സദാനന്ദന് നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 8 മണിക്ക് ‘സംഘടനാ വികാസം’ എന്ന വിഷയത്തില്‍ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹ സംഘചാലക് അഡ്വ.സി.കെ.ശ്രീനിവാസന് പ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കൊച്ചുണ്ണി അധ്യക്ഷത വഹിക്കും.
മുന്‍ സംസ്ഥാന പ്രസിഡണ്ട് എം.ജി.പുഷ്പാംഗദന് ‘പെന്‍ഷനേഴ്സ് സംഘ് പിന്നിട്ട വഴികള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ‘പെന്‍ഷനേഴ്സ് സംഘ് ഒരു വ്യതിരിക്ത സംഘടന’ എന്ന വിഷയത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.എം.നാരായണന് സംസാരിക്കും. മുന്‍ ജനറല്‍ സെക്രട്ടറി വി.ശ്രീനിവാസന് ‘സംഘടനയുടെ വളര്‍ച്ചയില്‍ അംഗങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
സംസ്ഥാന സെക്രട്ടറി എം.മോഹനന് സ്വാഗതം പറയും.
10 മണിക്ക് ആരോഗ്യ സംരക്ഷണത്തിലെ പുത്തന്‍ശീലുകള്‍ എന്ന വിഷയത്തില്‍ ഡോ.ആത്മദേവ് മുഖ്യപ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി.ബി.ഇന്ദിരാദേവി അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പി.രാജേന്ദ്രന് സംസാരിക്കും. 11 മണിക്ക് ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ കേരളത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പ്രഭാഷണം നടത്തും. ഉച്ചക്ക് 12 മണിക്ക് സംഘടനാ ചര്‍ച്ചയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന് വിഷയാവതരണം നടത്തും.
സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ കെ.സുധാകരന് നായര്‍ സംസാരിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സമാപന പരിപാടിയില്‍ പെന്‍ഷന്‍കാരും സാമൂഹ്യ പ്രതിബദ്ധതയും എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. സംസ്ഥാന സെക്രട്ടറി എസ്.ആര്.മല്ലികാര്ജ്ജുനന് അധ്യക്ഷത വഹിക്കും.
കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്, സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ജോയിന്റ് കണ്‍വീനറുമായ സുധീര്യഞ്ജദാസ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: