ജന്മഭൂമി റംസാന്‍ പതിപ്പ് പുറത്തിറക്കുന്നു

Wednesday 29 June 2016 10:32 pm IST

കോഴിക്കോട്: വിശുദ്ധ റംസാനോടനുബന്ധിച്ച് ജന്മഭൂമി പ്രത്യേക പതിപ്പ് പുറത്തിറക്കുന്നു. നിലാവ് എന്ന പേരിലുള്ള പതിപ്പ് കേന്ദ്രമന്ത്രി നജ്മ എ.ഹെപ്തുള്ള, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരുടെ ആശംസകളോടെയുള്ളതാണ്. 68 പേജില്‍ ബഹുവര്‍ണ്ണത്തോടെയുള്ള നിലാവില്‍ ഡോ.പി.എ. ഫസല്‍ ഗഫൂര്‍, അഡ്വ.കെ.എന്‍.എ ഖാദര്‍, കെ.എന്‍. ബാദുഷ തങ്ങള്‍, അലി അക്ബര്‍, കമാല്‍ വരദൂര്‍, യാസിര്‍ അറഫാത്ത്, റഷീദ് പാനൂര്‍, ഡോ.എം. നാസര്‍ യൂസഫ്, ഡോ. റെജീന ഇ.പി, സഗീര്‍ എച്ച്.എസ്, പി.പി. ഉമര്‍ഫാറൂഖ് തുടങ്ങിയവരുടെ ലേഖനങ്ങളുണ്ട്. റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ മാഹാത്മ്യം, കര്‍മ്മങ്ങള്‍, റംസാനും സ്ത്രീകളും, ആരോഗ്യ പ്രശ്‌നങ്ങള്‍, സാമൂഹിക പ്രസക്തി, സാമ്പത്തിക ശിക്ഷണം, നോമ്പ്തുറ വിഭവങ്ങള്‍ തടങ്ങിയ വൈവിധ്യമാര്‍ന്ന രചനകളാണ് നിലാവിലുള്ളത്. വില മുപ്പത് രൂപ. പെരുന്നാളിന് മുമ്പ് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ നിലാവ് പ്രകാശനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.