കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ഒരു വീട് പൂര്‍ണമായും 47 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മൂന്ന് കിണറുകള്‍ ഇടിഞ്ഞു. രണ്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വൈത്തിരി താലൂക്കിലെ കോട്ടത്തറ വില്ലേജിലെ രണ്ട് കുടുംബങ്ങളിലായി അഞ്ചു പേരെ കോട്ടത്തറ ആയുര്‍വേദാശുപത്രിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ബത്തേരി താലൂക്കില്‍ 25 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: