പത്തനംതിട്ട: ഭീകരവാദികള്‍ക്കെതിരെ ലോകരാജ്യങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ഭാരതം മുന്‍കൈ എടുക്കണമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നേരെ സിറിയയില്‍ നടന്ന ആക്രമണത്തെ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അപലപിച്ചു. ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും കെസിസി പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ജനറല്‍സെക്രട്ടറി ഫാ. ഡോ. റജി മാത്യൂ, യൂത്ത് കമ്മീഷന് ചെയര്മാന് അനീഷ് കുന്നപ്പുഴ എന്നിവര്‍ ആവശ്യപ്പെട്ടു.
കെസിസിയുടെ യുവജനവിഭാഗമായ യൂത്ത് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ യൂത്ത് അസംബ്ലി സംഘടിപ്പിക്കും. മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന അസംബ്ലിയില്‍ വികസനവും പരിസ്ഥിതിയും ക്രിസ്തീയ സമീപനം, ഭിന്നലിംഗക്കാരോടുള്ള സമീപനം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും നടത്തും. ജൂലൈ 1ന് വൈകിട്ട് 5ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അസംബ്ലി ഉദ്ഘാടനം ചെയ്യും. കെസിസി പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ്പ് ഡോ. കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ വിഷയം അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: