കാറ്റിലും മഴയിലും മരംവീണ് അറത്തിലും പഴിച്ചയിലും വീടുകള്‍ തകര്‍ന്നു

Thursday 30 June 2016 1:11 am IST

പയ്യന്നൂര്‍: ശക്തമായ കാറ്റിലും മഴയിലും പിലാത്തറ, കടന്നപ്പള്ളി ഭാഗങ്ങളില്‍ പരക്കെ നാശം. അറത്തിലും പഴിച്ചയിലും മരം വീണ് വീടുകള്‍ക്ക് നാശം സംഭവിച്ചു. വാഴ, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളും വ്യാപകമായി നിലംപതിച്ചു. അറത്തിലെ സി.കെ.പത്മാവതിയുടെ വീടിന് മുകളിലാണ് മരം വീണത്. ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്ന് വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും നിലംപൊത്തി. പഴിച്ചയിലെ പുളിക്കല്‍ മാധവിയുടെ വീടിന് മുകളില്‍ മരം കടപുഴകി വീണ് അടുക്കളഭാഗം ഉള്‍പ്പെടെ തകര്‍ന്നു. ചക്കരക്കല്‍: പൊതുവാച്ചേരിയില്‍ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. മണിക്കയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ചെറിയപറമ്പത്ത് സുമേഷിന്റെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. ആളപായമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.