കണ്ണൂര്‍: കേരള എയ്ഡഡ് സ്കൂള്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂനിയന്‍ സ്ഥാപക നേതാവും ദീര്‍ഘകാലം സ്റ്റേറ്റ് പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ച മാവിലായി യുപി സ്കൂള്‍ ജീവനക്കാരനായി റിട്ടയര്‍ ചെയ്ത സി.എന്‍.നമ്പ്യാരുടെ നിര്യാണത്തില്‍ യൂണിയന് സ്റ്റേറ്റ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. തളാപ്പ് ചെങ്ങിനിപ്പടി യുപി സ്കൂളില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ യൂണിയന് ജനറല്‍ സെക്രട്ടറി ടി.കെ.അബ്ദുള്‍ റഷീദ്, സ്റ്റേറ്റ് പ്രസിഡണ്ട് കെ.എം.ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂര്‍: പ്രശസ്ത നാടകാചാര്യനും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപണിക്കറുടെ വേര്‍പാടില്‍ സേറ്റ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് കേരള (സവാക്) സംസ്ഥാന കമ്മറ്റി അനുശോചിച്ചു. സംസ്ഥാന പ്രസിഡണ്ട് ജി.വിശാഖന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുദര്ശന് വര്‍ണ്ണം, വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട്, ജില്ലാ പ്രസിഡണ്ട് അഡ്വ.പിപി.വിജയന്, ജില്ലാ സെക്രട്ടറി ഹരിദാസ് ചെറുകുന്ന് എന്നിവര്‍ സംസാരിച്ചു.
സൗജന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: