കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ കടമ്പൂര് പാട്യം ഗോപാലന് സ്മാരക വായനശാല സ്വീകരണ പരിപാടിയും അനുമോദന സദസ്സും സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ നിന്നും അരുണാചല്‍ പ്രദേശിലെ തവാംഗ് വരെ ബൈക്ക് റാലി നടത്തി തിരിച്ചെത്തിയ സി.പി.ഷാനുമോന്‍ ഉപഹാര സമര്‍പ്പണവും പരിപാടിയുടെ ഉദ്ഘാടനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന് നിര്‍വ്വഹിച്ചു. വായനശാല പ്രസിഡണ്ട് എം.എം.സുരേശന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ശിവദാസ് വായനവാരാചരണ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സി.കെ.ബാബുരാജ്, പി.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: