കണ്ണൂര്‍: ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ തളാപ്പ് ശാഖയുടെ നവീകരിച്ച ശാഖ ചെട്ടിപ്പീടികയില്‍ ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണല്‍ മേധാവി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.ഹരിദാസന് അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്പ്പറേഷന് 6ാം ഡിവിഷന് കൗണ്‍സിലര്‍ സി.കെ.വിനോദ് എടിഎമ്മും ഗ്രീന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയരക്ടര്‍ വി.വി.മുനീര്‍ ലോക്കറും ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ മേഖലാ മേധാവി വി.ഒ.പാപ്പച്ചന് സ്വാഗതവും ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ തളാപ്പ് ശാഖ മാനേജര്‍ സുജിഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: