കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മലമ്പനി വിരുദ്ധ മാസാചരണത്തോടനുബന്ധിച്ചുള്ള ഗപ്പി മത്സ്യവിതരണത്തിന്റെയും ഇതരസംസ്ഥാന തൊഴിലാളികളുടെ സ്ക്രീനിങ്ങിന്റെയും ജില്ലാതല ഉദ്ഘാടനം നാണിയൂര്‍ എഎല്‍പി സ്കൂളില്‍ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സി.ഫൗസിയ. നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് അനന്തന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ പി.നഫീസ, വാര്‍ഡ് മെമ്പര്‍മാരായ വത്സന് മാസ്റ്റര്‍, കെ.പ്രമീള, ഡെപ്യൂട്ടി ജില്ലാ വിദ്യാഭ്യാസ മാധ്യമ ഓഫീസര്‍ ജോസ് ജോണ്‍, ഡോ.പ്രഗുണ, ഡോ.ശ്രീകല എന്നിവര്‍ സംസാരിച്ചു. പി.സുനില്‍ദത്തന്‍, ഡോ.ലിഷ പാലാടന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. എ.ജോണ്സണ് ജോസഫ് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധ, നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനവും നടന്നു.—
പ്രതികരിക്കാൻ ഇവിടെ എഴുതുക: