തലശ്ശേരി: കാവുംഭാഗം അയോധ്യ ബസ് ഷെല്‍ട്ടര്‍ തകര്‍ത്തതില്‍ ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് യോഗം അഭിപ്രായപ്പെട്ടു. തകര്‍ക്കപ്പെട്ട ബസ് ഷെല്‍ട്ടര്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ് ബാബു, വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍കുമാര്‍, ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ്, സെക്രട്ടറിമാരായ എം.പി.സുമേഷ്, കെ.കെ.പ്രേമന്, പി.പി.അജിത്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: