ഒരു രാജ്യത്തെ കൊണ്ടു മാത്രം ഭാരതത്തിന്റെ എൻഎസ്ജി പ്രവേശനം തടയാനാവില്ല: അമേരിക്ക

Thursday 30 June 2016 10:05 am IST

ന്യൂദൽഹി: ഒരു രാജ്യത്തെ കൊണ്ട് മാത്രം തടയാനാകുന്നതല്ല ഭാരതത്തിന്റെ എൻഎസ്ജി(ആണവ വിതരണ ഗ്രൂപ്പ്) പ്രവേശനം എന്ന് യുഎസ് അണ്ടർ പൊളിറ്റിക്കൽ സെക്രട്ടറി തോമസ് ഷാനോൻ. ഐഎഫ്‌സ്(ഇന്ത്യൻ ഫോറിൻ സർവ്വീസ്) ട്രെയിനികൾക്ക് നൽകിയ സൗഹൃദ സംഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ എൻഎസ്ജി പ്രവേശനത്തിൽ ചൈനയുടെ എതിർപ്പ് വന്നതിനു പിന്നാലെയാണ് അമേരിക്കൻ കോൺസുലേറ്റ് അംഗം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. ഭാരതത്തിന് എൻഎസ്ജി അംഗത്വം ലഭിക്കുന്നതിന് അമേരിക്ക പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. എൻഎസ്ജി ഒഴികെയുള്ള എല്ലാം ആണവമേഖലകളിലും ഭാരതം കരുത്തുതെളിയിച്ചു, എന്നാൽ സിയോളിൽ സംഭവിച്ചത് നിർഭാഗ്യമാണ്, തങ്ങൾക്ക് അതിൽ അതിയായി ഖേദിക്കുന്നുവെന്നും ഷാനോൻ പറഞ്ഞു.  ഭാരതവും അമേരിക്കയും തമ്മിൽ മികച്ച ബന്ധമാണ് മുന്നോട്ട് കൊണ്ടു പോകുന്നത്. അടുത്തിടെ പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ആന്ധ്രപ്രദേശിൽ 1000 റിയാക്ടേഴ്സ് സ്ഥാപിക്കുന്നതുമായിട്ടുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ കമ്പനിയാണ് ഇത് നിർമ്മിക്കുന്നത്,  അമേരിക്കയുടെ പ്രധാന പങ്കാളികളിലൊരാളാണ് ഭാരതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിൽ മുന്ന് ലക്ഷം ഭാരതീയർ വസിക്കുന്നുണ്ട് ഇതിനു പുറമെ 130,000 വിദ്യാർത്ഥികളാണ് അമേരിക്കയിൽ ഉപരി പഠനം നടത്തുന്നത്. ഭാരതത്തിന്റെ ഉന്നമനത്തിനു വേണ്ടി അമേരിക്ക എപ്പോഴും സഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.