കൊല്ലം: പിറവം ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനോ വിലപേശല്‍ നടത്താനോ മുതിരില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന്റെ ന്യായമായ ആവശ്യങ്ങളെല്ലാം ഈ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമദൂരത്തില്‍ നിന്നുള്ളകൊണ്ടുള്ള ശരി ദൂരമായിരിക്കും ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ വിപ്ലവ പാര്‍ട്ടികളും ചില സംഘടനകളും എതിര്‍ക്കുന്നുണ്ട്.
ബോര്‍ഡ് വന്നാല്‍ പിന്നാക്ക വിഭാഗത്തിന് 33 ശതമാനം സംവരണം ഉണ്ടാകും. ഇതില്‍ പത്ത് ശതമാനം പട്ടികജാതി പട്ടിക വര്ഗവിഭാഗത്തിനാണ്. ബാക്കി വരുന്നതില്‍ 14 ശതമാനം ഒരു സമുദായത്തിനും മറ്റു 40 സമുദായങ്ങള്‍ക്കായി ഒമ്പതു ശതമാനവുമാണ് ലഭിക്കുകയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: