മുംബൈ: മുംബൈ അന്ധേരി വെസ്റ്റിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ എട്ട് പേർ വെന്ത് മരിച്ചു. പുലർച്ചെ 5.15ഒാടെ അന്ധേരി വെസ്റ്റിലെ വയർലെസ് റോഡിലായിരുന്നു തീപിടിത്തമുണ്ടായത്.
ഇരു നിലകെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലുള്ള മെഡിക്കൽ ഷോപ്പിനാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് രണ്ടാമത്തെ നിലയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് വെന്ത് മരിച്ചത്. തുടർന്ന് അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്ന് പോലീസിന്റെ പ്രാഥമിക വിവരം. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നിലഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: