സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് ധവളപത്രം

Thursday 30 June 2016 12:27 pm IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടി രൂപയാണെന്ന് അദ്ദേഹത്തിന്റെ ധവള പത്രത്തിൽ നിനും വ്യക്തമാകുന്നു. ധവളപത്രത്തില്‍ പതിനായിരം കോടി രൂപ അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ടതുണ്ടെന്ന് പറയുന്നു. നികുതി ചോര്‍ച്ചയും ചെലവിലെ ധൂര്‍ത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റില്‍ ഓരോ തവണയും ആയിരം കോടി രൂപ അധികമായി ചെലവഴിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ബജറ്റ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ലെന്ന് ധവളപത്രത്തില്‍ പറയുന്നു. നികുതി വരുമാനത്തിലുള്ള വര്‍ദ്ധനവ് 10-12 ശതമാനം വരെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ .നികുതി വരുമാനത്തിലെ പ്രതിസന്ധി ഇത്രയും രൂക്ഷമായതില്‍ യുഡിഎഫിന്റെ ധനകാര്യ മാനേജ്‌മെന്റിനെ വിമര്‍ശിച്ചിട്ടുണ്ട്.  അധികാരമേല്‍ക്കുമ്പോള്‍ ട്രഷറിയില്‍ 1009 കോടി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ 6300 കോടി രൂപയുടെ ബാധ്യതയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നേരിടുന്നതെന്നും ധവളപത്രം വ്യക്തമാക്കുന്നു. പതിനായിരം കോടി രൂപയുടെ കടബാധ്യത കൊടുത്തു തീര്‍ക്കുക എന്നത് അസാധ്യമെന്നും ധവളപത്രത്തില്‍ പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.