നാളെ മുതല്‍ സ്വകാര്യ ബസ് സര്‍വ്വീസ് നിര്‍ത്തി വെക്കും

Thursday 30 June 2016 12:59 pm IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ആലാമിപ്പള്ളി വരെ കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗതം പൂര്‍ണ്ണമായി തടഞ്ഞത് സ്വകാര്യ ബസ്സ് ഓപ്പറേറ്റര്‍മാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അപ്രായോഗികമായി ഏര്‍പ്പെടുത്തിയ ബദല്‍ ട്രാഫിക് സംവിധാനം മൂലം ഡീസല്‍ ചെലവ് അധികമായി വരുന്നതും സമയത്തിന് ഓടിയെത്താന്‍ കഴിയാതെ ട്രിപ്പുകള്‍ മുടങ്ങുന്നതും വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് ഉടമകള്‍ക്ക് ഉണ്ടാകുന്നത്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ സര്‍വ്വീസ് തുടര്‍ന്ന് കൊണ്ട് പോവുകയെന്നത് അസാധ്യമായ സാഹചര്യത്തില്‍ ജൂലൈ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് നീലേശ്വരം റൂട്ടില്‍ അനിശ്ചിതകാലത്തേക്ക് ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് എ.വി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, താലൂക്ക് സെക്രട്ടറി വി.എം.ശ്രീപതി, പി.സുകുമാരന്‍, എം.ഹസൈനാര്‍, കെ.എം.ഇസ്മായില്‍, പി.വി.പത്മനാഭന്‍, സി.രവി, ടി.സുരേഷ്ബാബു, ടി.പി.കണ്ടക്കോരന്‍, കെ.വി.രവി, എ.അബ്ദുള്‍റഹിമാന്‍, ടി.പി.കുഞ്ഞിക്കൃഷ്ണന്‍, മാധവന്‍ മാസ്റ്റര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.