പുറക്കാട് കടല്‍ക്ഷോഭം ശക്തം; വീടു തകര്‍ന്നു

Thursday 30 June 2016 7:44 pm IST

അമ്പലപ്പുഴ: പുറക്കാട് കടല്‍ക്ഷോഭം ശക്തമാകുന്നു. ഇന്നലെ ഒരുവീടു കൂടി തകര്‍ന്നു. പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ പഴയങ്ങാടി തോപ്പില്‍ പുതുവല്‍ സുഭാഷിന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയോടെ ശക്തമായ കടല്‍ത്തിരയില്‍ സുഭാഷിന്റെ വീട് പൂര്‍ണമായും കടലില്‍ ഒലിച്ചു പോയി. പഴയ കടല്‍ഭിത്തിക്കു പടിഞ്ഞാറ് ഭാഗത്ത് സുനാമി പദ്ധതിയില്‍ നിര്‍മ്മിച്ചതായിരുന്നു വീട്. സമീപത്തെ പുതുവല്‍ മുഹമ്മദ് കുഞ്ഞിന്റെ വീടും ഏതുസമയവും തകരാറാവുന്ന സ്ഥിതിയിലായി. അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര, പുറക്കാട് ഭാഗത്ത് അടിയന്തരമായി കല്ലിറക്കണമെന്ന് മന്ത്രി സുധാകരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും മന്ത്രിയുടെ വാക്കിന് ഉദ്യോഗസ്ഥര്‍ പുല്ലുവില കല്പിച്ചതാണ് കടല്‍ക്ഷോഭത്തില്‍ വീടു തകരാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.