അമ്പലപ്പുഴ: വൈദ്യുതി കമ്പികള്‍ക്കു ഭീഷണി ഉയര്‍ത്തി കെട്ടിടത്തിനു മുകളില്‍ വൃക്ഷങ്ങല്. നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ കൈ കഴുകുന്നു. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് തീരദേശ വാര്‍ഡില്‍ പഴയ മത്സ്യഫെഡ് കെട്ടിടത്തിനു മുകളിലാണ് പേരാള്‍ ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ ലൈന്‍കമ്പികള്‍ മൂടി വളര്‍ന്നു നില്‍ക്കുന്നത്. തീരദേശമായതിനാല്‍ ശക്തമായ കാറ്റില്‍ വൈദ്യുതി കമ്പികള്‍ കൂട്ടിമുട്ടുന്നത് പതിവാണ്. പ്രദേശത്തെ ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ്. അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: