അമ്പലപ്പുഴ: പിഞ്ചുകുട്ടിയെ പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി സ്വര്ണ്ണമെടുത്തശേഷം വഴിയില്‍ തള്ളി. കുട്ടിയുടെ സ്വര്‍ണത്തകിട് ഊരിയെടുത്ത യുവാവ് കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കോമന വടക്കേപറമ്പില്‍ സാബുവിന്റെ മകന് അഭിജിത്തി (10)ന്റെ മൂന്നരഗ്രാം തൂക്കമുള്ള സ്വര്ണത്തകിടാണ് അപഹരിച്ചത്.
സമീപത്തെ കടയ്ക്കു മുന്നില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ കളിക്കുകയായിരുന്ന അഭിജിത്തിന്റെയും കൂട്ടുകാരുടെയും സമീപത്ത് ഹെല്‍മറ്റ് ധരിച്ച യുവാവ് എത്തി ഇവരോട് കുശലം ചോദിച്ചു. തുടര്‍ന്ന് ബൈക്കില്‍ കയറ്റാമെന്നു പറഞ്ഞപ്പോള്‍ കുട്ടികള്‍ മുന്നോട്ടുവരികയും അഭിജിത്തിനെ ആദ്യം കയറ്റുകയുമായിരുന്നു. കുട്ടി കയറിയ ഉടന്‍ യുവാവ് ബൈക്ക് മുന്നോട്ടെടുത്ത് സമീപത്തെ വെളിയില്കാവ് ക്ഷേത്രത്തിനു സമീപം കുട്ടിയ നിര്‍ത്തിയശേഷം കഴുത്തില്‍ക്കിടന്ന തകിട് ബ്ലേഡ് ഉപയോഗിച്ച് അറുത്തെടുക്കുകയായിരുന്നു.
ഇതിനുശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്നു ഉച്ചമുതല്‍ ഹെല്‍മറ്റ് ധരിച്ച യുവാവ് പരിസരത്ത് ബൈക്കില്‍ വട്ടംചുറ്റുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: