കമ്പംമെട്ട്: കാല്‍കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. ചങ്ങനാശേരി വാകത്താനം ചിറാപ്പ് പറമ്പില്‍ അജയ് (18) ആണ് കമ്പംമെട്ട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 9 മണിയോടെ കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍ നിന്നാണ് പ്രതി കുടുങ്ങുന്നത്. തമിഴ്നാട് ബസില്‍ നെടുങ്കണ്ടത്ത് നിന്നും കമ്പംമെട്ട് എത്തിയതായിരുന്നു പ്രതി. ഇവിടെ നിന്നും കട്ടപ്പനയ്ക്ക് ബസ് കാത്ത് നില്‍ക്കുമ്പോഴാണ് സംശയം തോന്നി എക്സൈസ് സംഘം പ്രതിയെ പിടികൂടുന്നത്. കേസ് പിന്നീട് കട്ടപ്പന എക്സൈസിന് കൈമാറി. കമ്പംമെട്ട് എക്സൈസ് ഇന്‍സ്പെക്ടര്‍ സജി കുമാര്‍ വി ആര്, ഉദ്യോഗസ്ഥരായ സതീഷ്, അനില്‍കുമാര്‍, കുര്യന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: