ചാടിപ്പോയ പ്രതിയെ സാഹസികമായി പോലീസ് പിടികൂടി

Thursday 30 June 2016 9:43 pm IST


ശാന്തന്‍പാറ: പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതിയെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടി. ശാന്തന്‍പാറ കൂന്തപ്പനശേരി മുരുകന്‍(33) നെയാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പിടികൂടിയത്. തമിഴ്‌നാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രണ്ട് ദിവസമായി നടത്തിയ അന്വേഷണത്തിലാണ്  പ്രതി കുടുങ്ങുന്നത്. കസ്റ്റഡയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഹെയര്‍ ഷാമ്പു ഉപയോഗിച്ച് വിലങ്ങ് അഴിച്ച് മാറ്റുകയായിരുന്നു. പിന്നീട് ചെരിയാര്‍ സിഎസ്‌ഐ പള്ളിയുടെ സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട വിലങ്ങ് പോലീസ് പ്രതിയുമായെത്തി കണ്ടെടുത്തു. ഭാര്യയുടെ പരാതിയിന്മേലാണ് പ്രതി കഴിഞ്ഞയാഴ്ച പിടിയിലാകുന്നത്. സ്ത്രധന നിരോധന നിയമം സെക്ഷന്‍ 498 എ  പ്രകാരമാണ് കേസെടുത്തിരുന്നത്. ഭാര്യയെ പണം ആവശ്യപെട്ട് നിരന്തരം ഉപദ്രവിച്ചിരുന്നു. കേസില്‍ പിടിയിലായ ശേഷം മെഡിക്കല്‍ പരിശോധനയ്ക്കക്ക ായി കൊണ്ട് പോകുന്നതിനിടെ ജീപ്പില്‍ നിന്നും ചാടി രക്ഷപെടുകയായിരുന്നു. കേസ് അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ നാസര്‍, ഓമനകുട്ടന്‍, നിപിന്‍ എന്നിവരും ഉണ്ടായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പോലീസ് സംഘം കീഴടക്കിയത്. കസ്റ്റഡിയില്‍ നിന്നും ചാടിപോയതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.