കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിംങ് കോളേജുകളില്‍ 2016 ഏപ്രിലില്‍ നടത്തിയ ബി.ടെക് അവസാന വര്‍ഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വേേു://ലഃമാ.രൗമെ.േമര.ശി, /വേേു://രൗമെ.േമര.ശി എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്.
ആകെ 23 കോളേജുകളിലായി 6720 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 3274 പേര് വിജയിച്ചു. വിജയ ശതമാനം 48.72. ഏറ്റവും കൂടുതല്‍ വിജയശതമാനം ത്യക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളേജിനാണ് – 69.58 ശതമാനം. കല്ലൂപ്പാറ കോളേജ് ഓഫ് എന്‍ജിനീയറിംഗ് 64.94 ശതമാനവുമായി രണ്ടാം സ്ഥാനത്തും, ആരക്കുന്നം ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി 59.77 ശതമാനവുമായി മൂന്നാം സ്ഥാനത്തുമെത്തി.
സര്‍വകലാശാലയില്‍ ക്രെഡിറ്റ് സംവിധാനം വന്നതിനുശേഷമുള്ള ആദ്യത്തെ ഫലമാണിതെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: