ബിഎംഎസ് പ്രക്ഷോഭത്തിലേക്ക്

Thursday 30 June 2016 10:00 pm IST

കോട്ടയം: നഗരത്തില്‍ അശാസ്ത്രീയമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ട്രാഫിക് പരിഷ്‌ക്കരണങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകളും ഓട്ടോറിക്ഷ മീറ്ററിന്റെ പേരില്‍ തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടികളും അവസാനിപ്പിക്കുവാന്‍ ഭരണകൂടം ത്വരിതനടപടികള്‍ സ്വീകരിക്കണമെന്ന് ബിഎംഎസ് മോട്ടോര്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പണിമുടക്ക് അടക്കമുള്ള സമരപരിപാടികളുമായി ബിഎംഎസ് മുന്നോട്ട് പോകുമെന്ന് ജിലല്ലാ സെക്രട്ടറി ടി.എം.നളിനാക്ഷന്‍ പറഞ്ഞു. ഫെഡറേഷന്‍ ഭാരവാഹി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.ഗോപി, വി.എസ്.പ്രസാദ്, വി.കൃഷ്ണന്‍കുട്ടി, എന്‍.എം.രാധാകൃഷ്ണന്‍, കെ.ജി.ഗോപകുമാര്‍, രാജീവ് പാമ്പാടി, സന്തോഷ് പോള്‍, ജോഷി ജോസഫ്, മനോജ് മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.