കോട്ടയം: മൂലവട്ടം അമൃത ഹൈസ്കൂളിലെ പിടിഎ പൊതുയോഗം, പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം, മൂലവട്ടം അമൃതാ ആര്‍ട്ട്സ് ക്ലബിന്റെ ഉദ്ഘാടനം എസ്എസ്എല്‍സി അവാര്‍ഡ്ദാനം എന്നിവ 8ന് സ്കൂള്‍ ഹാളില്‍ നടക്കും. രാവിലെ 10ന് പിടിഎ പ്രസിഡന്റ് സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കലാരത്ന ആര്‍ട്ടിസ്റ്റ് സുജാതന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ പ്രവര്‍ത്തക സംഘം എഡിറ്റര്‍ ഡോ. മുത്തിനാട് പത്മകുമാര്‍ എസ്എസ്എല്‍സി അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. സ്കൂളില്‍ രൂപീകരിക്കുന്ന മൂലവട്ടം അമൃത ആര്‍ട്ട്സ് ക്ലബ് ചലച്ചിത്ര സംവിധയകന് ജോഷി മാത്യു ഉദ്ഘാടനം ചെയ്ും. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.ശശിധരന് നായര്‍ മുഖ്യപ്രഭാഷണം നടത്തും. മഠം പ്രതിനിധി ഡോ.ശശിധരന് നായര്‍ മുഖ്യപ്രഭാഷണം നടത്തും. പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ ഡോ.ടി.എം.ജോണ്‍ ആശംസാസന്ദേശം അറിയിക്കും. തുടര്‍ന്ന് രക്ഷാകര്‍ത്താക്കളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: