ഉമ്മയെ കാണാന്‍ മദനിക്ക് അനുമതി

Thursday 30 June 2016 10:10 pm IST

ന്യൂദല്‍ഹി: രോഗബാധിതയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ കേരളത്തിലേക്ക് വരാന്‍ ബെംഗളൂരൂ സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി.എത്ര ദിവസമാണ് സമയം നല്‍കേണ്ടതെന്ന് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മദനിയുടെ ഉമ്മ കാന്‍സര്‍ ചകില്‍സയിലാണെന്നും സ്ഥിതി ഗുരുതരമാണെന്നും മദനിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. മദനിയെ നാട്ടിലേക്ക് വിടരുതെന്നും വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.