വിജയപുരം: വിജയപുരം പഞ്ചായത്ത് ഓഫീസും ബ്ലോക്ക് മെമ്പറും കൃഷി ആഫീസും ചേര്‍ന്നു നടത്തുന്ന കൂട്ട അഴിമതിയിലൂടെ ലക്ഷങ്ങളുടെ തിരിമറി നടക്കുന്നതിനാല്‍ സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണം അത്യാവശ്യമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് ആവശ്യപ്പെട്ടു.
വിജയപുരം പഞ്ചായത്ത് കമ്മിറ്റി ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ പാടശേഖരം കൃഷി ചെയ്യാനെന്ന പേരില്‍ ലക്ഷങ്ങളാണ് തട്ടുന്നത്.
മെമ്പര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന വിജയപുരം പഞ്ചായത്തും കൃഷിഭവനും ഈ അഴിമതിക്ക് ഒത്താശ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. വിജയപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സൂരജ് മുതുകാട്ട് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, ജനറല്‍ സെക്രട്ടറി പി.ജെ. ഹരികുമാര്‍, വൈസ് പ്രസിഡന്റ് രമേശ് കല്ലില്‍, ഖജാന്‍ജി രാജേഷ് ചെറിയമഠം, മുന്‍ പ്രസിഡന്റ് കെ.പി. ഭുവനേശ് രണരാജന്‍, എം.പി. രഘുനാഥ്, ടി.ആര്. സുഗുണന്, പി.എന്‍. ചന്ദ്രന്, പി.എസ്. ഉണ്ണി, ഗിരീഷ്, സാജന് മാങ്ങാനം, സുരേന്ദ്രന്, മഹേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: