നാദാപുരം: കമ്മ്യൂണിസം കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
തൂണേരിയിലെ ഡിവൈഎഫ്ഐക്കാരന് ഷിബിനിനെ ലീഗുകാര്‍ വെട്ടിക്കൊന്ന കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ സിപിഎം-ലീഗ് ഒത്തുകളി തുറന്നു കാട്ടാനും, സിപിഎം അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചും ബിജെപി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് ഭരണത്തില്‍ മനുഷ്യത്വം മരിക്കുകയാണ്. സാധാരണക്കാരെ കൊലക്കത്തിക്ക് എറിഞ്ഞു കൊടുത്ത് അവരുടെ രക്തം ഊറ്റിയെടുത്ത് നേതാക്കള്‍ സുഖലോലുപരായി വാഴുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ പണക്കാരുടെ പാര്‍ട്ടിയായി സിപിഎം മാറി. സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്, ബി. ഗോപാലകൃണന്‍, ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം എം. മോഹനന് മാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ. പ്രകാശ് ബാബു, രാംദാസ് മണലേരി, വി.വി. രാജന്, എം.പി. രാജന് ,ടി.കെ. പ്രഭാകരന് മാസ്റ്റര്‍, പി. മധുപ്രസാദ്, കെ.ടി.കെ. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: