മട്ടന്നൂര്‍: വായനാവാരാചണത്തിന്റെ ഭാഗമായി കുഴിക്കല്‍ എല്‍പി സ്കൂളില്‍ ‘വായനാപൂര്‍ണ്ണിമ’ ബാലസാഹിത്യകാരന്‍ മുകുന്ദന് പുലരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.വിമലകുമാരി അധ്യക്ഷതവഹിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പദ്ധതി വിദ്യാരംഗം കോ-ഓഡിനേറ്റര്‍ പി.വി.വേണുഗോപാലന്‍ വിശദീകരിച്ചു. കെ.ശാന്തകുമാരി സംസാരിച്ചു. തെരഞ്ഞെടുത്ത ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് അധിക വായനക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: