കണ്ണൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താഴെചൊവ്വ ബ്രാഞ്ചിന്റെയും ദേശീയ നിതിവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരിവേരി എല്‍പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായുള്ള സീറോ ബാലന്‍സ് അക്കൗണ്ടിന്റെ പാസ് ബുക്ക് വിതണവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജ്യണല്‍ മാനേജര്‍ പി.കെ.രാമന് നിര്‍വ്വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനുള്ള അനുമോദനവും ഉപഹാര സമര്‍പ്പണവും നടന്നു. ചടങ്ങില്‍ പുതിയാണ്ടി വിജയന് (പ്രസിഡണ്ട്, ദേശീയ നീതിവേദി), ഒ.ഉഷ (എച്ച്എം, ഇരിവേരി എല്‍പി സ്കൂള്‍), എം.രേഷ്മ (മാനേജര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, താഴെ ചൊവ്വ), വി.എം.മന്മഥന് (സെക്രട്ടറി, നീതിവേദി), വി.സജീവന് (പിടിഎ പ്രസിഡണ്ട്), ടി.കെ.ഗണേഷ് ബാബു, വിനോദ് പരിയാരം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: