തിരുവനന്തപുരം: പിആര്‍ പണി എടുക്കേണ്ടയാളല്ല മുഖ്യമന്ത്രി എന്ന പിണറായിയുടെ പ്രസ്താവന വൈകിവന്ന വിവേകമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്. പത്മകുമാര്‍. രാജ്യത്ത് എന്ത് നടന്നാലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് പറഞ്ഞ് നടന്നയാളാണ് പിണറായി.
ഔദ്യോഗിക സ്ഥാനത്തെത്തിയപ്പോഴെങ്കിലും പിണറായിക്ക് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. പക്ഷേ സത്യസന്ധമായി കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി വാ തുറക്കേണ്ടത്. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ദളിത് പീഡനങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി അസത്യ പ്രചരണം നടത്തുകയാണ്.
മുഖ്യമന്ത്രി പിആര്‍ പണി എടുക്കുന്നില്ല എന്നതിന്റെ പേരില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കരുത്. അതിന് ബദല്‍ സംവിധാനം ഒരുക്കണമെന്നും പത്മകുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: