ആര്‍‌എസ്‌എസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

Friday 1 July 2016 3:52 pm IST

കണ്ണൂർ: ചക്കരക്കൽ ആർഎസ്എസ് സേവാപ്രമുഖ് എം.വി. ജയരാജന്റെ വീടിന് നേരെ ബോംബാക്രമണം. ശക്തമായ സ്ഫോടനത്തിൽ വീടിന്റെ ജനൽ ഗ്ലാസുകളും മുൻവശത്തെ വാതിലും തകർന്നു. പുലർച്ചെ 2.20 ഓടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് കരുതുന്നത്. സ്ഫോടനത്തിന്റെ നടുക്കത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടിരുന്നു. സ്ഫോടനം നടക്കുമ്പോൾ ജയരാജനും ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. കാണിച്ചേരി പതിനെട്ടാം നമ്പർ ബൂത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജയരാജൻ സ്ഥാനാർത്ഥിയായിരുന്നു. അന്നുമുതൽ ജയരാജന് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നു. ചക്കരക്കൽ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അക്രമത്തിന് വിധേയമായ വീട് പരിശോധിച്ചു. രണ്ടാഴ്ച മുമ്പ് ആർഎസ്എസ് ചക്കരക്കൽ സഹകാര്യവാഹ് സദാനന്ദന്റെ വീടിനുനേരെ ബോംബാക്രമണം ഉണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.