ന്യൂദൽഹി: കശ്മീരിൽ പോലീസുകാർക്ക് നേരെ ഭീകരാക്രമണം. കശ്മീരിലെ ബദ്ഗാം ജില്ലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ എസ്ഐക്ക് ഗുരുതരമായി പരിക്കേറ്റു.
സൈന്യം പ്രത്യാക്രമണം നടത്തിയതിനെ തുടർന്ന് ഭീകരർ തിരിഞ്ഞോടി. ഭീകർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. നേരത്തെ അനന്ത്നാഗ് ജില്ലയിലെ പോലീസ് എയ്ഡ് പോസ്റ്റിനുനേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: