ഇന്നത്തെ മതേതര ഭാരതത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യബോധം പരകാന് സ്ക്കൂള് വിദ്യഭ്യാസത്തിന്റെ ഭാഗമായി എല്ലാമതങ്ങളുടേയും അടിസ്ഥാനതത്ത്വങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം.
എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ അവതമ്മിലുള്ള ഭേദങ്ങള്‍ക്ക് ഊന്നല്‍ നല്‍കാതെ അവയിലെ പൊതുവായ നന്മകള് അവരെ ബോദ്ധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വിവിധങ്ങളായ മതവിശ്വാസങ്ങള്‍ പുലര്‍ത്തിക്കൊണ്ടുതന്നെ പരസ്പരം ആദരവും ബഹുമാനവും സ്നേഹവും സമൂഹത്തില്‍ നിലനിര്‍ത്താന്‍ അത് ഉപകരിക്കും.
അതോടൊപ്പം പ്രതിബന്ധങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍ ജീവിതത്തെ പറ്റി പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താനും. ഈ മൂല്യാധിഷ്ഠിത പാഠ്യ പദ്ധതിയിലൂടെ സാധിക്കണം. സാര്‍വ ലൗകിക വീക്ഷണവും ഉജ്വലമായ ഭാഷാശൈലിയും പ്രചോദന ശക്തിയും ഒത്തിണങ്ങിയ വിവേകാനന്ദസ്വാമികളുടെ രചനകളും പ്രഭാഷണങ്ങളും കുട്ടികളെ പഠിപ്പിക്കാന്‍ പറ്റിയ ഉത്തമമായ മാതൃകകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: