എടത്വ - നീരേറ്റുപുറം റോഡ് ഉപരോധിച്ചു

Friday 1 July 2016 8:54 pm IST

എടത്വ-നീരേറ്റുപുറം, എടത്വ-വീയപുരം റോഡുകള്‍ സഞ്ചാര യോഗ്യമാക്കത്തതില്‍ പ്രതിഷേധിച്ച് നീരേറ്റുപുറം ജങ്ഷനില്‍ ബിജെപി കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചപ്പോള്‍

എടത്വ: കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത എടത്വ – നീരേറ്റുപുറം, എടത്വ – വീയപുരം എന്നീ റോഡുകള്‍ സഞ്ചാര യോഗ്യമാക്കത്തതില്‍ പ്രതിഷേധിച്ച് എടത്വ – നീരേറ്റുപുറം റോഡില്‍ നീരേറ്റുപുറം ജംഗ്ഷനില്‍ ബിജെപി കുട്ടനാട് നീയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 11.30 ന് റോഡ് ഉപരോധിച്ചു.
മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എന്‍. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി. പ്രസന്നകുമാര്‍, കെ.പി. രാജേന്ദ്രന്‍, വിജയകുമാര്‍ ചന്ദ്രഗിരി, കെ. ബിജു, മിനി ബിജു, എം.എസ്. മധുസൂദനന്‍, റ്റി.ആര്‍. സതീഷ്, പഞ്ചായത്തംഗങ്ങളായ അനുരൂപ്, ബിനു സുരേഷ്, അജിത്ത്കുമാര്‍ പിഷാരത്ത് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.