കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ മുഖ്യ നാളികേര വികസന ഓഫീസറായി ഡോ. ജി. ആര്. സിങ് ചുമതലയേറ്റു. ദല്‍ഹിയില്‍ ബോര്‍ഡിന്റെ മാര്‍ക്കറ്റ് ഡെവലപ്പ്മെന്റ് കം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
1985-ല്‍ ബോര്‍ഡിന്റെ ബെംഗളൂരു ഓഫീസില്‍ സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച ഡോ.സിങ് തുടര്‍ന്ന് അസം, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്
ഗുജറാത്ത്, മദ്ധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഡോ. ബി. ആര്. അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ നിന്നു കൃഷിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, ജാര്‍ഖണ്ഡിലെ സിദോ കാന്‍ഹു മുര്‍മു സര്‍വ്വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: