മറയൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മറയൂര്‍ ബസ് സ്റ്റാന്റ് സമീപത്തെ പെട്ടികട നടത്തിവരുന്ന പരമശിവന്റെ(73) കടയില്‍ നിന്നാണ് 72 പായ്ക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇന്നലെ രാവിലെ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. രണ്ട് മാസം മുമ്പും ഇതേ കടയില്‍ നിന്നും പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. എസ്ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: