വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടി

Friday 1 July 2016 9:48 pm IST

പെരുവന്താനം: കഞ്ചാവ് വില്‍പ്പനയുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടി. കോട്ടയം വടക്കേമല മറുകയില്‍ അനന്ദു(19)നെ പെരുവന്താനം പോലീസ് പിടികൂടി. ഇയാളുടെ വീട്ടില്‍ നിന്നും 210 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. 51 പൊതികളിലായി വില്‍പ്പനയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു കഞ്ചാവ്. പ്രതി പ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ വന്‍ തോതില്‍ കഞ്ചാവ് വില്‍ക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എസ്‌ഐ മുരളീധരന്റെ നേതൃത്വത്തില്‍ വീട് പരിശോധിച്ചത്. കമ്പത്ത് ലഭിക്കുന്ന കഞ്ചാവ് പൊതിക്ക് 150, 200 നിരക്കിലാണ് വിറ്റിരുന്നത്. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.